താമരശ്ശേരി ചുരത്തിൽ ബസ് കുടുങ്ങി ഗതാഗതടസ്സം
വൈത്തിരി : താമരശ്ശേരി ചുരത്തിൽ ബസ് കുടുങ്ങി ഗതാഗതടസ്സം. അടിവാരം മുതൽ ലക്കിടിയും കഴിഞ്ഞ് ആയിരക്കണക്കിന്
വാഹനങ്ങൾ ബ്ലോക്കിൽ പെട്ട് കിടക്കുന്നത്.രാവിലെ എട്ട് മണിക്ക് തുടങ്ങി മൂന്ന് മണിക്കൂറിൽ അധികമായി പൂർണ്ണ ഗതാഗത തടസ്സം ഇപ്പോഴും തുടരുന്നു.യന്ത്രതകരാറിനെ തുടർന്ന് കെ എസ് ആർ ടി സി മൾട്ടി ആക്സിൽ ബസ് കുടുങ്ങി കിടക്കുന്നത്. നിലവിൽ ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. സ്കൂൾ അവധി ആയതിനാലും നാളെ ക്രിസ്തുമസ് ആയതിനാലും നിരവധി യാത്രക്കാരണ് ചുരം മാർഗം യാത്രക്കെത്തിയത്. ചെറിയ വാഹനങ്ങൾ ഒരു ഭാഗത്തു കൂടി കടത്തിവിടുന്നതിനാൽ യാത്രികർക്ക് ചെറിയ ആശ്വാസമുണ്ട് . തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
Leave a Reply