December 13, 2024

കൽപ്പറ്റ ടൗൺ നവീകരണം : സ്ഥലം നൽകി വലിയ പള്ളി കമ്മറ്റി

0
IMG-20221224-WA00422.jpg
കൽപ്പറ്റ:  കൽപ്പറ്റവലിയ പള്ളി കമ്മിറ്റിയും പങ്കാളിയായി. നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള സ്ഥലമാണ് റോഡിന് സൗജന്യമായി വിട്ടു നൽകി സഹായിച്ചത്. നുസ്രത്തുദീൻ മുസ്ലിം സംഘം മഹല്ല് കമ്മിറ്റിയുടെ തീരുമാനം സ്വാഗതാർഹം.മഹല്ല് പ്രസിഡൻറ് പയന്തോത്ത് മൂസ ഹാജി , സെക്രട്ടറി വി.എ.മജീദ്കൽപ്പറ്റ എച്ച്.ഐ.എം. യു.പി .സ്കൂൾ – – പള്ളിത്താഴ റോഡ് നവീകരണം തുടങ്ങി.ആകെ ചെലവ് 40 ലക്ഷം .കൽപ്പറ്റ മുനിസിപ്പാലിറ്റി 30 ലക്ഷം .അഡ്വ. സിദ്ദീഖ് എം.എൽ.എ ഫണ്ട്.10 ലക്ഷം .ഇൻറർലോക്ക് പതിച്ച് ആധുനിക രൂപത്തിലാണ് റോഡ് പണിയുന്നത്. റോഡിൻറെ ഒരു ഭാഗത്ത് അലങ്കാര ലൈറ്റുകൾ സ്ഥാപിക്കും.
പണി പൂർത്തിയാവുന്നതോടെ പള്ളിതാഴെ നിന്ന് വാഹനങ്ങൾക്ക് മെയിൽ റോഡിലേക്ക് പ്രവേശിക്കാനാവും.
റോഡ് പണി പൂർത്തിയാകുന്നതോടെ കൽപ്പറ്റയുടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും. ആധുനിക രീതിയിലുള്ള റോഡ് ആയിരിക്കും പണിയുന്നതെന്നും മുൻസിപ്പൽ ചെയർമാൻ കെ എം തൊടി മുജീബ് പറഞ്ഞു.
കൽപ്പറ്റ വികസനത്തിന് ഹൃദയഭാഗത്തുള്ള സ്ഥലം സൗജന്യമായി നാട്ടുകാർക്ക് പൊതു കാര്യത്തിനായി വിട്ടു നൽകിയ മഹല്ല് കമ്മിറ്റിയുടെ തീരുമാനം സ്വാഗതമാണെന്നും ചെയർമാൻ അറിയിച്ചു.
നടക്കാൻ പോലും പറ്റാത്തത്ര ശോചനീശോചനീയമായിരുന്നു നിലവിൽ റോഡിൻറെ അവസ്ഥ. റോഡ് നവീകരിക്കണമെന്ന് നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്താണ് അവസരത്തിനൊത്ത് നഗരസഭയും കൽപ്പറ്റ മഹല്ല് കമ്മിറ്റിയും ഉണർന്ന് പ്രവർത്തിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *