ബത്തേരി സെന്റ് മേരിസ് കോളേജ് യൂണിയൻ ഉദ്ഘാടനം നിർവഹിച്ചു
ബത്തേരി :സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജ് യൂണിയൻ 2022-2023 ഉദ്ഘാടനം കേരള സംസ്ഥാന യുവ ജന കമ്മീഷൻ അംഗം എസ് കെ സജീഷ് നിർവഹിച്ചു. ഇന്ത്യൻ ക്യാമ്പസുകൾ എല്ലാ കാലഘട്ടത്തിലും പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള ആർജവം കാണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ദേശീയത വ്രണപ്പെടുന്ന കാലഘട്ടത്തിൽ മനുഷ്യർ തമ്മിലുള്ള സഹോദര്യത്തിന്റെ, ഐക്യത്തിന്റെ, പങ്കുവെക്കലിന്റെ, കൂട്ടായ്മയുടെ, രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയായി ക്യാമ്പസുകൾ മാറണം. കലാ സംസ്കാരിക കായിക രംഗത്ത് നില നിൽക്കുന്ന വംശീയ വർഗീയ ഫാസിസത്തിനെതിരായ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഉയർത്തിപിടിക്കാനുള്ള വേദികളായി സർവ കല കളുടെയും കേന്ദ്രമായ സർവകലാശാലകൾക്ക് സാധിക്കണം. വർത്തമാനകാലത്തിന്റെ വൈവിധ്യങ്ങൾ ഉയർത്തിപിടിക്കാനുള്ള കർത്തവ്യം നാം ഏറ്റെടുക്കണം. വിദ്യാർത്ഥി സംഘടന യൂണിയൻ പ്രവർത്തനങ്ങൾ ഇല്ലാത്ത ക്യാമ്പസുകളിലാണ് മയക്കുമരുന്ന് മാഫിയ കണ്ണികൾ വ്യാപകമാകുന്നതെന്നും എസ് കെ സജീഷ് പറഞ്ഞു. കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിഖ് പി ആർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പി സി റോയ് മുഖ്യ പ്രഭാഷണം നടത്തി. IQAC കോർഡിനേറ്റർ ഡോ. ജെയിംസ് ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർ സുനിൽ ജോൺ, സ്റ്റാഫ് അഡ്വൈസർ ഡോ. വിന്നി പൊന്നത്ത്, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ഗായത്രി മോഹൻദാസ്, യു യു സി ഷാഹിദ് പി എസ്, ജനറൽ സെക്രട്ടറി പ്രിൻസ് എം ഷാജി തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം കോളേജ് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.
Leave a Reply