November 2, 2024

ചുരത്തിലെ ബ്ലോക്ക് :ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കണം ;ടി സിദ്ധിഖ് എം എൽ എ

0
Img 20221224 Wa00372.jpg
കൽപ്പറ്റ: താമരശ്ശേരി ചുരം യാത്ര പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിമായി ചുരം ബൈപ്പാസ്‌ റോഡ് അടിയന്തിരമായി യാഥാത്ഥ്യമാക്കണമെന്ന് കേരള മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും ടി സി ദ്ധിഖ് എം എൽ എ നിവേദനത്തിൽ ആവശ്യപ്പെട്ടു.
 വയനാട് ജില്ലയിലേക്കുള്ള ഏക ഗതാഗത മാർഗ്ഗമാണ് താമരശ്ശേരി ചുരം നിലവിൽ ഒരു ദിവസം ആവറേജ് 20000 നും 30000 അടുത്ത് വഹാനങ്ങൾ പോകുന്ന ഒരു ഗാതഗത സംവിധാനമാണ് ചുരം റോഡ് . വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള വാഹനങ്ങളും കൂടിയാകുമ്പോൾ വരുന്ന വാഹനങ്ങളുടെ എണ്ണം വർദ്ധിക്കും ചുരം വഴിയുള്ള യാത്രയിൽ ഇത്തരം സാഹചര്യത്തിൽ കൂടുതൽ തിരക്ക് അനുഭവപെടും. എന്തെങ്കിലും അപകടം സംഭവിച്ച് കഴിഞ്ഞാൽ നിരന്തരമായിട്ടുള്ള ബ്ലോക്ക് വരുന്നത് പതിവാണ്ഇ..ന്നലെ മുതൽ ചുരം റോഡിലെയുള്ള യാത്ര പൂർണ്ണമായും നിലച്ചിരുന്നു. ഞാനുൾപ്പെടെ അതിന്റെ ബുദ്ധിമുട്ടിന്റെ നേർസാക്ഷിയാണ് അടിയന്തരമായി ചുരം ബൈപ്പാസ് എന്ന മുറവിളി യാഥാർത്ഥ്യമാക്കാനുള്ള അടിയന്തരമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് എം എൽ എ പറഞ്ഞു. വയനാട് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത് ഗതാഗതത്തിന് ചുരം വഴിയല്ലാതെ മറ്റു ബദൽ മാർഗ്ഗമില്ല എയർ കണക്റ്റിവിറ്റിയോ റൈയി വേ സൗകര്യങ്ങളോ വയനാട് ജില്ലക്കില്ല ആകെയുള്ളത് റോഡ് മാത്രമാണ് റോഡ് മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ പെടുകയാണ് ആംബുലൻസ് ഉൾപ്പെടെ അത്യാവശ്യത്തിന് പോകേണ്ട ആളുകൾ, വിദ്യാർഥികൾ ഉൾപ്പെടെ ബ്ലോക്കിൽപ്പെട്ട് മണിക്കൂറുകൾ ചുരം റോഡിൽ കിടക്കുകയാണ് ഈ ദുരവസ്ഥക്ക് അടിയന്തിര പരിഹാരം കാണാൻ നിരവധി തവണ അസംബ്ലിക്ക് അകത്തും നിവേദന രൂപത്തിലും മുൻപേ പറഞ്ഞ കാര്യങ്ങൾ വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ഇതിനുവേണ്ടി അടിയന്തരമായി നടപടി സ്വീകരിക്കുകയും വയനാട് ടൂറിസം മേഖലയുടെ സാധ്യത ഉപയോഗപ്പെടുത്തുന്നത് ഏറ്റവും അനിവാര്യമാണ് ജനങ്ങളുടെ സമയത്തിന് വിലയുണ്ട് അത് പോലെ ടൂറിസം വികാസത്തിനും ഇത് അത്യന്താപേഷിതമാണ് അത് കൊണ്ട് തന്നെ വയനാട്ടിലെ ജനങ്ങളുടെ യാത്ര ദുരിതം മാറ്റുന്നതിന് വേണ്ടി അടിയന്തിര നടപടികൾ സ്വകരിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *