ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
പനമരം : അഞ്ചുകുന്ന് അബ്ദുൽ ജലീൽമാർ ഗ്രീഗോറിയോസ് യാക്കോബായ ദേവാലയത്തിൽ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. സന്ധ്യാനമസ്കാരം, തീജ്വാലാ ശുശ്രൂഷ, വി. കുർബാന, സ്നേഹവിരുന്ന് എന്നിവ നടന്നു. ശുശ്രുഷകൾക്ക് വികാരി ഫാ. സോജൻ ജോസ് വാണാക്കുടി കാർമികത്വം വഹിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് കോപ്പുഴ ക്രിസ്മസ് സന്ദേശം നൽകി.ട്രസ്റ്റി ബേബി പുൽപ്പറ, സെക്രട്ടറി ജോബേഴ്സ് അമ്മിണിശ്ശേരി എന്നിവർ നേതൃത്വം നൽകി.
Leave a Reply