സന്മനസ്സുള്ള സമൂഹത്തെ സൃഷ്ടിക്കണം: ഡോ. ജോസഫ് മാർ തോമസ്

മാനന്തവാടി: സന്മനസ്സുള്ള സമൂഹത്തെ സൃഷ്ടിക്കണമെന്നാണ് ക്രിസ്‌മസ് നൽകുന്ന സന്ദേശമെന്നും അതിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും സുൽത്താൻ ബത്തേരി മലങ്കര കത്തോലിക്കാ രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു. മാനന്തവാടി എക്യുമെനിക്കൽ ക്രിസ്ത്യൻ ലീഡേഴ്സ് ഫോറം പെരുവക വയോജനസദനത്തിൽ സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാ. റോയി വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കോഴിക്കോട് എസ്.പി. പ്രിൻസ് അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബുവിനെ ബിഷപ്പ് പൊന്നാടയണിച്ചു. മാനന്തവാടി നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, നഗരസഭാ സ്ഥിരംസമിതിയധ്യക്ഷരായ പി.വി.എസ്. മൂസ, ലേഖാ രാജീവൻ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി.വി. ജോർജ്, പി.എം. ബെന്നി എന്നിവർ മുഖ്യാതിഥികളായി.
മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാൽ, ക്രിസ്ത്യൻ ലീഡേഴ്സ് ഫോറം പ്രസിഡന്റ് ജസ്റ്റിൻ ചെഞ്ചട്ടയിൽ, വൈസ് പ്രസിഡന്റ് ഷൈനി മൈക്കിൾ, സെക്രട്ടറി ഷീജാ ഫ്രാൻസിസ്, അരുൺ വിൻസെന്റ്, ഷാജൻ ജോസ്, കെ.എം. വർക്കി, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, സിസ്റ്റർ ഷൈനി ആൻസ്‌ഭവൻ, നൈജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply