എൻ എസ് എസ് യൂണിയൻ വിദ്യാഭ്യാസ ധന സഹായം വിതരണം ചെയ്തു
മാനന്തവാടി :മാനന്തവാടി താലൂക്ക് എൻ എസ് എസ് യൂണിയൻ വിദ്യാഭ്യാസ ധന സഹായം വിതരണം ചെയ്തു.
എൻ എസ് എസ് ഹെഡ് ഓഫീസിൽ നിന്ന് നൽകുന്ന വിദ്യഭ്യാസ ധന സഹായം താലൂക്ക് യൂണിയനിൽ വിതരണം നടത്തി. യൂണിയൻ പ്രസിഡന്റ് ഡോ. പി . നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.32 കരയോഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ധന സഹായം നൽകി. എം പി ബാലകുമാർ, രവീന്ദ്രൻ മാസ്റ്റർ, ബാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. വനജ പുതിയിടം ആദ്ധ്യാത്മിക ബോധം വിദ്യാർത്ഥികളിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ശ്യാംഘോഷ് പി വി നന്ദി പറഞ്ഞു.
Leave a Reply