സി.പി.എം നേതാവ് പി കെ മാധവൻ(82) നിര്യാതനായി
പുൽപ്പള്ളി : സിപിഎം നേതാവും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന താന്നിതെരുവ് പൂക്കുളത്ത് പി കെ മാധവൻ (82) നിര്യാതനായി.സിപിഎം ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും പുൽപ്പള്ളി സിപിഎമ്മിന്റെ ആദ്യകാല ഏരിയ സെക്രട്ടറിയായിരുന്നു.1988 മുതൽ 92 വരെ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.
ഭാര്യ : സതി (പഴശ്ശിരാജ കോളേജ് മുൻജീവനക്കാരി ).
മക്കൾ: ദിവ്യ മാധവൻ ( എൻഎസ്എസ് കോളേജ് കണ്ണൂർ), അമൽജിത്ത് (പഞ്ചാബ് നാഷണൽ ബാങ്ക് കൽപ്പറ്റ ).മരുമക്കൾ : അഭിലാഷ്, അശ്വതി.
സംസ്കാരം : 26.12.2022 ന് 12 മണിക്ക് വീട്ടുവളപ്പിൽ.
Leave a Reply