November 15, 2024

വനിത കമ്മീഷന്‍ അദാലത്ത്: 14 പരാതികള്‍ പരിഹരിച്ചു

0
Img 20221226 Wa00292.jpg
കൽപ്പറ്റ : കല്‍പ്പറ്റ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. 33 പരാതികള്‍ പരിഗണിച്ചതില്‍ പന്ത്രണ്ട് എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അഞ്ച് പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വനിത കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ.പി കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. വനിത സെല്‍ ഇന്‍സ്പെക്ടര്‍ വി ഉഷകുമാരി, അഡ്വ.മിനി മാത്യൂസ് എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *