November 9, 2024

അരണപ്പാറ ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

0
Img 20221226 Wa00582.jpg
അരണപ്പാറ :അരണപ്പാറ ഗവ. എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. ജില്ലയിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നായ അരണപ്പാറയിലെ വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയം കൂടിയായാണ് സ്‌ക്കൂള്‍. ആധുനിക സംവിധാനങ്ങളോടെയാണ് പുതിയ കെട്ടിടം അണിയിച്ചൊരുക്കിയത്. 3 ക്ലാസ് റൂമും ഒരു സ്റ്റാഫ് റൂമും ഓപ്പണ്‍ സ്റ്റേജും അടങ്ങുന്നതാണ് പുതിയ കെട്ടിടം. ചടങ്ങില്‍ ഒ. ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. അസി.എഞ്ചിനീയര്‍ സി.എസ് അമൃത റിപ്പോര്‍ട്ട് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ടി വത്സലകുമാരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ പി.എന്‍ ഹരീന്ദ്രന്‍, എം.കെ രാധാകൃഷ്ണന്‍, മെമ്പര്‍മാരായ ആര്‍ രജിത, ഷൈല വിജയന്‍, ഷര്‍മിനാസ്, പി.ആര്‍ നിഷ, ഡി.ഡി.ഇ കെ ശശിപ്രഭ, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, പ്രധാനധ്യാപിക സില്‍വി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *