December 11, 2024

പുലിക്കാട് എൽ.പി. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

0
IMG_20221226_181820.jpg
പുലിക്കാട് : പുലിക്കാട് ഗവ.എൽ.പി.സ്കൂൾ പുതിയ കെട്ടിടം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പ്ളാൻ ഫണ്ടിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപ ചെലവിലാണ് വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിച്ചത്. പ്രാഥമിക വിദ്യാലയങ്ങൾ കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് പ്രധാന പങ്ക് വഹിക്കുന്ന ഇടങ്ങളാണ്. 
 കൗതുക കാഴ്ചകൾ കണ്ടറിയാൻ എത്തുന്ന കുഞ്ഞുങ്ങൾ ജീവിതത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിക്കുന്നത് ഈ ഘട്ടത്തിലാണ്. 
ശാരീരികവും മാനസികവും ബൗദ്ധികവും 
വൈകാരികവുമായ വളർച്ച ലക്ഷ്യം വെച്ചുള്ള പഠന പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ കുട്ടികൾക്ക് നൽകേണ്ടത്. ഇതിന് അനിവാര്യമായ രീതിയിലാണ് ശാസ്ത്രീയമായി പാഠ്യപദ്ധതികൾ പരിഷ്കരിക്കാൻ സർക്കാർ  ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഇതിനായി മെച്ചപ്പെടണം. പിന്നിട്ട ആറ് വർഷത്തിനകം സംസ്ഥാനത്ത് 3000 കോടി രൂപ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നൽകിയതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ, ബ്ളോക്ക് പഞ്ചായത്തംഗം ബാലൻ വെള്ളരിമ്മേൽ, ഗ്രാമപഞ്ചായത്തംഗം നിസ്സാർ കൊടക്കാട്ട്, പി.ടി.എ പ്രസിഡൻ്റ് കെ.കെ. നാസർ, പ്രധാനാധ്യാപകൻ എൻ.പി.കുര്യൻ തുടങ്ങിയവർ സംസാരിച്ചു. എൽ.എസ്.എസ് വിജയികൾക്ക് മന്ത്രി വി.ശിവൻകുട്ടി  ഉപഹാരം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *