ഡിവൈഎഫ്ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
മേപ്പാടി : എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് അപർണ്ണ ഗൗരിയെ കൊലപ്പെടുത്താൻ ശ്രമിച്ച ലഹരിമാഫിയാ – യു.ഡി.എസ്.എഫ് ക്രിമിനൽ കൂട്ടുകെട്ടിന് സംരക്ഷണം നൽകുന്ന കൽപ്പറ്റ എം.എൽ.എ യുടേയും യു.ഡി.എഫിന്റെയും നിലപാടിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മേഖലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മേപ്പാടിയിൽ സംഘടിപ്പിച്ച ജില്ലാ തല പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എം കെ റിയാസ് അദ്ധ്യക്ഷനായി. കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി ഷംസുദ്ധീൻ, ഹാരിസ് കുന്നമ്പറ്റ, ജിതിൻ, രതീഷ്, പ്രണവ്, ബിജേഷ് എന്നിവർ സംസാരിച്ചു. കൽപ്പറ്റ ടൗണിൽ നടന്ന പ്രതിഷേധ ജ്വാല ജില്ലാ ട്രഷറർ കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു.
Leave a Reply