വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി

ഓടത്തോട് : മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഓടത്തോട് കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപം വനത്തോട് ചേർന്ന് കുടിൽ കെട്ടി താമസിച്ചു വന്നിരുന്ന ചാമി (76) യാണ് മരിച്ചത്. ഇദ്ദേ ഹം തനിച്ചായിരുന്നു താമസം. റേഷൻ കാർഡും, പെൻഷനും മറ്റുമായി ബന്ധപ്പെട്ട കാര്യത്തിനായി വാർഡ് മെമ്പർ ഇന്ന് ചാമിയുടെ കുടിലിലെത്തിയപ്പോഴാണ് ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടത്. ഒരാഴ്ചയോളം പഴക്കമുള്ള അവസ്ഥയിലാണ് മൃതദേഹം. പഞ്ചായത്തംഗം മേപ്പാടി പോലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.



Leave a Reply