തൊഴിലുറപ്പ് തൊഴിലാളികളുടെ കുലികുട്ടണം : ഐ.എൻ.ടി.യു.സി.

മാനന്തവാടി- തൊഴിലുറപ്പ് തൊഴിലാളികളുടെ കുലി 700 രൂപയായി ഉയർത്തി 200 തൊഴിൽ ദിനങ്ങൾ നല്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി മാനന്തവാടി മേഖലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. തൊഴിൽ സ്ഥലത്ത് സുരക്ഷ ഉറപ്പ് വരുത്തുവാനും കൂലി കുടിശിക തീർക്കാനും സർക്കാർ നടപടി സ്വീകരിക്കണം.വിലക്കയറ്റം തടയുക,ബഫർസോൺ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് ജോർജ് പടകുട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി.ആലി സമര പ്രഖ്യാപനം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി,എം.ജി.ബിജു, ജോസ് പാറക്കൽ,എം.പി.ശശികുമാർ, ജോയ്സി ഷാജു,വിനോദ് തോട്ടത്തിൽ,കെ.വി.ഷിനോജ്,ലിലാഗോവിന്ദൻ,സ്വപ്നപ്രിൻസ്,മത്തച്ചൻ കുന്നത്ത് പ്രസംഗിച്ചു.



Leave a Reply