March 22, 2023

വനഭൂമി വിട്ടു കിട്ടിയിട്ടും ഹെയർ പിൻ നിവർത്തിയില്ല : കുരുക്കിൽ ശ്വാസം മുട്ടി വയനാട് ചുരം

IMG_20221227_170357.jpg
• മെറിൻ സെബാസ്റ്റ്യൻ
കൽപ്പറ്റ :ചുരം വളവുകൾ നിവർത്താൻ വനഭൂമി ലഭ്യമായിട്ടും വീതി കൂട്ടൽ പ്രവർത്തി നടക്കുന്നില്ല. വീതിയില്ലാത്തതിനെ തുടർന്ന് അടുത്ത കാലത്തായി വലിയ വാഹനങ്ങൾ കുടുങ്ങി വയനാട് ചുരം ഗതാഗത കുരുക്കിലമരുകയാണ്.ചുരത്തിലെ വളവുകൾക്ക് വേണ്ടത്ര വീതി ഇല്ലാത്തതാണ് 99ശതമാനവും ദിനം പ്രതി നേരിടുന്ന ഗതാഗതക്കുരുക്കിന് കാരണം.2017ൽ  പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരന്റെ നേതൃത്വത്തിൽ പല തവണ ചർച്ചകൾ നടത്തുകയും വീതി കൂട്ടാനുള്ള വനഭൂമിക്കായി കേരള സർക്കാർ 32ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.എന്നാൽ വന മന്ത്രാലയം ചില സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് അനുമതി നിക്ഷേധിക്കുകയുമാണ് ഉണ്ടായത്. എന്നാൽ പിന്നീട് നടത്തിയ ചർച്ചയുടെ ശ്രമഫലമായി 2018ൽ 3,5,6,7വളവുകൾക്ക് വന മന്ത്രാലയം 0.92 ഹെക്ടർ വനഭൂമി വിട്ടു നൽകുകയും ചെയ്തു. ആദ്യത്തെ ഘട്ടത്തിൽ 3,5 വളവുകൾ 6കോടി മുടക്കി  നവീകരിച്ചു. 2018ൽ വിട്ടു കിട്ടിയ വനഭൂമി ഉണ്ടായിട്ടും 6,7,8 ഹെയർ പിൻ വളവുകളുടെ  പണി തുടങ്ങാത്തതാണ് കുരുക്കിന് കാരണം.
അതേസമയം ചുരത്തിലെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി ചുരം ബൈപാസ് റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യവും   ശക്തമാണ്.വയനാട് ജില്ലയിലേക്കുള്ള പ്രധാന ഗതാഗത മാർഗമാണ് താമരശ്ശേരി ചുരം.ബദൽ പാത വരുന്നത്തോടെ വിനോദ സഞ്ചാര മേഖലയിലും വലിയ കുതിപ്പുണ്ടാകും. പ്രതിദിനം വർദ്ധിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം നിലവിൽ ചുരത്തിന് താങ്ങാവുന്നതിലും അധികമാണ്. പ്രതിദിനം ശരാശരി 30000 ഏറെ വാഹനകളാണ് ചുരത്തിലൂടെ കടന്ന് പോകുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും ചുരത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്. ആംബുലൻസുകൾ പോലും ഈ കുരുക്കിൽപ്പെട്ട് കുടിങ്ങി കിടക്കാറുണ്ട്. ചുരത്തിന്റെ വികസനം ഇനി സാധ്യമല്ല, ബദൽ മാർഗമാണ് ഏക പോംവഴി. ചുരത്തിലെ ഗതാഗതക്കുരുക്കിനും അപകടം പതിയിരിക്കുന്ന വളവുകൾക്കും പരിഹാരം കണ്ടാൽ വയനാടിന്റെ ടൂറിസം സാധ്യതകൾക്ക് അത് മുതൽക്കൂട്ടാകും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *