May 4, 2024

സ്‌ക്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

0
Img 20221227 Wa00422.jpg
കൽപ്പറ്റ :പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച സ്‌ക്കൂള്‍ കെട്ടിടങ്ങളുടെയും മോഡല്‍ പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. ബീനാച്ചി ഗവണ്മെന്റ് ഹൈസ്‌കൂള്‍, കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, മൂലങ്കാവ് ജി.എച്ച്.എസ്.എസ് മോഡല്‍ പ്രീ പ്രൈമറി എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി ചൊവ്വാഴ്ച്ച നിര്‍വ്വഹിച്ചത്. ചടങ്ങുകളില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ബീനാച്ചി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ സ്വപ്നവിദ്യാലയ പദ്ധതി മിഷന്റെ ഭാഗമായി നബാര്‍ഡ് , പ്ലാന്‍ ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി 4 കോടി രൂപ ചിലവിലാണ് കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്നത്. ബത്തേരി മുനിസിപ്പാലിറ്റി 17 ലക്ഷം രൂപ ചിലവില്‍ ഒരുക്കിയ 8 സ്മാര്‍ട്ട് ക്ലാസ്റ്റ് റൂമുകളുടെ ഉദ്ഘാടനവും പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലക്ക് ഉയര്‍ത്തുന്നതിനായി എസ് എസ് കെ, സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചിലവഴിച്ച് ഒരുക്കുന്ന വര്‍ണകൂടാരം പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച പി ടി എ ക്ക് ലഭിച്ച പുരസ്‌കാര തുക വിനിയോഗിച്ച് നവീകരിച്ച ഐടി ലാബിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ രമേശ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ്, ജനപ്രതിനിധികളായ പി. എസ്. ലിഷ, സാലി പൗലോസ്, രാധാ ബാബു, കെ.സി യോഹന്നാന്‍, ഷൗക്കത്ത് കള്ളിക്കൂടന്‍, മേഴ്‌സി, ബിന്ദു പ്രമോദ്, വിദ്യാഭ്യാസ ഡയറക്ടര്‍ ശശി പ്രഭ, ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഹെഡ്മാസ്റ്റര്‍ ടി.ജി സജി, പി.ടി.എ പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍ , ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. അബ്ബാസ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.
കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 12 ക്ലാസ് മുറികളാണ് ഹൈസ്‌കൂള്‍ വിഭാഗത്തിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലുളളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍, നൂല്‍പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. എ. ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ പുഷ്പ അനൂപ്, പി.ടി.എ പ്രസിഡണ്ട് എ.കെ റെജി, മദര്‍ പി.ടി.എ പ്രസിഡണ്ട് ടി. അല്ലി, പ്രിന്‍സിപ്പാല്‍ കെ. ഉണ്ണികൃഷ്ണന്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ. ആര്‍ നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
മൂലങ്കാവ് ജി.എച്ച് .എസ് .എസ്-ല്‍ എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് മോഡല്‍ പ്രീ പ്രൈമറി നിര്‍മ്മിച്ചത്. ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍, നൂല്‍പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. എ. ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ പുഷ്പ അനൂപ്, ജനപ്രതിനിധികളായ ഓമന പങ്കളം, സണ്ണി തയ്യില്‍, പ്രിന്‍സിപ്പാല്‍ പി.കെ. വിനുരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
*അധ്യാപക പരിശീലന രീതി കാലികമായി പരിഷ്‌ക്കരിക്കും – മന്ത്രി*
അധ്യാപക പരിശീലന രീതി കാലികമായി പരിഷ്‌ക്കരിക്കുന്ന തിനുഉള്ള തയ്യാറെടുപ്പിലാണ് പൊതു വിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ബീനാച്ചി ജി. എച്ച് .എസ് -ല്‍ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. അധ്യാപകരും കാലികമായി പരിഷ്‌കരണത്തിന് വിധേയമാകണം. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നവാഗതരായ അധ്യാപകര്‍ക്ക് 6 ദിവസം നീണ്ടു നില്‍ക്കുന്ന റെസിഡന്‍ഷ്യല്‍ പരിശീലനം നല്‍കിയത്. ആദ്യ ഘട്ടമെന്ന നിലയില്‍ 2019 ജൂണ്‍ 1 മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച ഹൈസ്‌ക്കൂള്‍ അധ്യാപകര്‍ക്കാണ് പ്രത്യേക പരിശീലനം നല്‍കിയത്. ഒരു ജില്ലയില്‍ ഒരു വിഷയം എന്ന നിലയില്‍ 50 അധ്യാപകരാണ് ഓരോ ജില്ലയിലും 6 ദിവസം താമസിച്ചു കൊണ്ട് പരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തത്. രണ്ടാം ഘട്ടത്തില്‍ എല്‍.പി, യു.പി അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു ടീച്ചറിന് വീതം ഭിന്നശേഷി മേഖലയില്‍ (ടൈപ്പ് വണ്‍ പ്രമേഹം ഉള്‍പ്പെടെ) 3 ദിവസത്തെ നോണ്‍ റസിഡന്‍ഷ്യല്‍ പരിശീലനവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *