December 11, 2024

ഒസാദാരി സഹവാസ ക്യാമ്പ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു

0
IMG-20221227-WA00432.jpg
 തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ ബ്രിഡ്ജ് കോഴ്സ് കുട്ടികള്‍ക്കായി പാല്‍വെളിച്ചം ജി.എല്‍.പി.എസില്‍ സംഘടിപ്പിക്കുന്ന ''ഒസാദാരി'' സഹവാസ ക്യാമ്പിന്റെ പോസ്റ്റര്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ 40 ബ്രിഡ്ജ് കോഴ്സ് സെന്ററില്‍ നിന്നായി 100 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കുടുംബശ്രീ മിഷന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും തിരുനെല്ലി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി നാളെ ബുധൻ  നിര്‍വഹിക്കും. ഡിസംബര്‍ 31 വരെയാണ് ക്യാമ്പ്. സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി. സൗമിനി, സപെഷ്യല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ടി.വി സായി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *