കോവിഡ് പ്രതിരോധം:നേസൽ വാക്സിൻ ഇൻകോവാക്കിന്റെ വില പ്രഖ്യാപിച്ചു
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക് നിർമിച്ച പുതിയ നേസൽ വാക്സിൻ ഇൻകോവാക്കിന്റെ വില പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളിൽ 800 രൂപക്കും സർക്കാർ ആശുപത്രികളിൽ 325 രൂപക്കുമാണ് വാക്സിൻ ലഭ്യമാവുക.
കോവിഷീൽഡ്, കോവാക്സിൻ തുടങ്ങിയ പ്രതിരോധ മരുന്നുകൾ രണ്ട് ഡോക് പൂർത്തിയാക്കിയ 18 വയസിനുമുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായാണ് നാസൽ വാക്സിൻ നൽകുക. കോവിൻ സൈറ്റിലും ഇൻകോവാക് ഇടംപിടിച്ചിട്ടുണ്ട്.രാജ്യത്തെ ആദ്യ കോവിഡ് പ്രതിരോധ നാസൽ വാക്സിനാണ് ഇൻകോവാക്. ജനുവരി അവസാനം മുതൽ സർക്കാർ ആശുപത്രികളിലും ബൂസ്റ്റർ ഡോസായി നാസൽ വാക്സിൻ ലഭ്യമാകും. നിലവിൽ സ്വകാര്യ ആശുപത്രികളിൽ 800 രൂപക്ക് ഇൻകോവാക് ലഭ്യമാണ്.ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നു വെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ ഇൻകോവാകിന് കേന്ദ്രനുമതി ലഭിച്ചത്.
Leave a Reply