November 9, 2024

കരിന്തണ്ടൻ ഔഷധ ഉദ്യാനം നിർമ്മിച്ചു

0
Img 20221228 Wa00072.jpg
ചേകാടി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റും,ചെതലയത്തെ സെന്റർ ഫോർ ട്രൈബൽ സ്റ്റഡീസ് & റിസർച്ചും ചേർന്ന് ചേകാടി ട്രൈബൽ വില്ലേജിൽ സിദ്ധ ദിനാചരണം നടത്തി.സെന്റർ ഫോർ ട്രൈബൽ സ്റ്റഡീസ് & റിസർച്ച് സോഷ്യോളജി വകുപ്പ് മേധാവി ഡോ: ഷഫീക്ക് സ്വാഗത പ്രസംഗം നടത്തി.പ്രൊഫസർമാർ ആയ ശിഹാബ്, മുജീബ്, നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.വയനാട്ടിലെ ഗോത്ര വർഗ്ഗക്കാരിലെ ബിരുദ -ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും, മെഡിക്കൽ ക്യാമ്പും നടത്തി.കരിന്തണ്ടൻ ഔഷധ ഉദ്യാനവും ചേകാടി ട്രൈബൽ വില്ലേജിൽ നിർമ്മിച്ചു . ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി. ഡോ അനു ജോസ്, ഡോ ഹുസ്ന ബാനു, സുർജിത്ത്, അരുൺ ജോസ്, പ്രിയേഷ് മുതലായവർ പങ്കെടുത്തു.എൻ. എസ്. എസ് സെക്രട്ടറി ബാബു നന്ദി അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *