അങ്കണവാടി കലോത്സവo “സർഗോത്സവം-2022” സംഘടിപ്പിച്ചു
![IMG_20221228_094605.jpg](https://newswayanad.in/wp-content/uploads/2022/12/IMG_20221228_094605.jpg)
റിപ്പൺ : മൂപൈനാട് ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവo “സർഗോത്സവം-2022” റിപ്പൺ 52 സെന്റ് ജോസഫ്സ് ചർച്ച് ഹാളിൽ വച്ചു നടത്തി. മൂപൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . എ കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത അധ്യക്ഷ ആയിരുന്നു. സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. സണ്ണി കൊള്ളാർതോട്ടം, മൂപൈനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ യശോദ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ ഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാലിം, ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത്,പഞ്ചായത്ത് സെക്രട്ടറിഷാജു , ഐ സി ഡി എസ് സൂപ്പർവൈസർ ഗീത എൻ പി , പഞ്ചായത്ത് ജീവനക്കാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്ത് പരിധിയിലെ 23 അങ്കണവാടികളിൽ നിന്നുമായി 275 കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അങ്കണവാടി കുട്ടികളുടെ ചിത്ര
രചന പ്രദർശനം കലാമേളയുടെ ഭാഗമായി സംഘടിപ്പിച്ചു.
Leave a Reply