കെഎസ്ആർടിസിയിൽ ഇനി മുതൽ ടിക്കറ്റ് തുക ഫോൺപേയിലൂടെ നൽകാം
കൽപ്പറ്റ : ഡിജിറ്റൽ പേയ്മെന്റിലേക്ക് കടന്ന് കെഎസ്ആർടിസി. ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് കിട്ടിയില്ലന്ന പരാതിയ്ക്കും പരിഹാരം മാത്രവുമല്ല കണ്ടക്ടറുമായി ഇനി തർക്കിക്കേണ്ടിയും വരില്ല. പുതിയ സംവിധാനം നിലവിൽ വരും.
ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് ടിക്കറ്റ് തുക നൽകേണ്ടത്. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാൽ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിർവഹിക്കും.
Leave a Reply