ജൂബിലി ആഘോഷം നടത്തി
ബത്തേരി:ശ്രേയസ് മൂന്നാംമൈൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷവും,രജത ജൂബിലി ആഘോഷവും നടത്തി. 25 വർഷം പൂർത്തിയായ ശ്രേയസ് അയൽക്കൂട്ടത്തിൽ ഉൾപ്പെട്ട ആളുകളെ ആദരിക്കലും കരോൾ ഗാനമത്സരവും നടത്തി.വനിത വികസന കോർപ്പറേഷൻ അധ്യക്ഷ റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ ഷീബ ചാക്കോ, ബിന്ദുരവി കെ. ഒ.ഷാൻസൺ, മേഴ്സി ദേവസ്യ, സിബി സാബു എന്നിവർ പ്രസംഗിച്ചു. മേരി ഭാസ്കരൻ, മുനീറ അസീസ്, ബിനി തോമസ്, ശോഭ അനന്തൻ, റീന സജി എന്നിവർ നേതൃത്വം നൽകി.
Leave a Reply