December 11, 2024

ചുരം കുരുക്ക് അഴിക്കൽ നാല് പതിറ്റാണ്ടായുള്ള ആവശ്യം: സർക്കാർ മനസു വെച്ചാൽ തുറക്കുന്നത് രണ്ട് ബദൽ പാത

0
IMG-20221229-WA00072.jpg
•റിപ്പോർട്ട്‌ :ഹരിപ്രിയ ഹരീഷ്.•

കൽപ്പറ്റ: അനുദിനം ഗതാഗതക്കുരുക്കിൽ മുറുകുന്ന വയനാട് ചുരത്തിന് കൺ മുന്നിലുള്ളത് രണ്ട് ബദൽ പാത. സംസ്ഥാന – കേന്ദ്ര സർക്കാർ ഒന്ന് മനസ് വെച്ചാൽ നിസാരമായി പരിഹരിക്കപ്പെടേണ്ട വികസനമാണ് ഇന്നും കീറാമുട്ടിയായി നിൽക്കുന്നത്. പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ്,ചിപ്പിലി തോട് മരുതി ലാവ് – തളിപ്പുഴ റോഡ് എന്നിവയാണ് രണ്ട് ബൈപാസുകൾ. സംസ്ഥാന സർക്കാറിൻ്റെ ശ്രദ്ധയിലുള്ള കാര്യമാണങ്കിലും മാറി മാറി വരുന്ന ഭരണാധികാരികൾ പ്രസ്താവന മാത്രം നടത്തി പോവുകയാണ്. നാല് പതിറ്റാണ്ട് മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാർ ബദൽ പാത ആവശ്യമാണെന്ന് പ്രസ്താവിച്ചിരുന്നു. തുടർന്നിങ്ങോട്ട് വന്നവരും ഇതേ നിലപാടാണ് സ്വീകരിച്ചത്.  ആദ്യകാലങ്ങളിൽ മഴ ,മണ്ണൊലിപ്പിലാണ് ചുരത്തിൽ കുരുക്കെങ്കിൽ ഇപ്പോൾ വാഹനങ്ങളാണ് തടസം സൃഷ്ടിക്കുന്നത്. ഹെവി വാഹനങ്ങളാണ് ഇതിലെ വില്ലൻ.ചരക്ക് കയറ്റി വരുന്ന ടിപ്പർ ,ട്രക്ക് ,സ്ക്കാനിയ പോലുള്ള വലിപ്പം കൂടിയ ട്രാൻസ്പോർട്ട് ബസുകൾ ഇവയെല്ലാം കുരുക്കിന് കാരണക്കാരാണ്.
1994 സെപ്തംബർ 24 ന് പ്രവർത്തി ഉദ്ഘാടനം നടത്തിയ പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ റോഡിന് തടസം 13 കിലോമിറ്ററിൽ ഉള്ള വനഭാഗമാണ്. ഇത്രയും വർഷമായിട്ടും ഇതിന് അനുമതി വാങ്ങാൻ സംസ്ഥാനം തയ്യാറായിട്ടില്ല.27.2 25 കിലോമീറ്ററാണ് ഈ പാത. ഇതിൽ 18.34 കി.മി വയനാട്ടിലാണ്. മൊത്തം 14.285 കി.മി പ്രവർത്തി പൂർത്തിയായി. 9.6 കോടിയുടെ ഭരണാനുമതി ലഭിച്ച പാതയാണ്. ഒന്ന് മനസ് വെച്ചാൽ പൂർത്തികരിക്കേണ്ട പാതയാണിത്.
വയാനാട്ടിലേക്ക് താമരശ്ശേരിചുരം കയറാതെയും മലതുരന്ന് തുരങ്കമുണ്ടാക്കാതെയും സഞ്ചരിക്കാനുള്ള ബദല്‍റോഡ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാനും അപകടം കുറയ്ക്കാനും സഹായിക്കുന്ന ബൈപ്പാസ് റോഡിന്റെ സാധ്യത സർക്കാർ തള്ളി. ചുരത്തിലെ രണ്ടാംവളവിലെ ചിപ്പിലിതോട് നിന്ന് കോടഞ്ചേരി ബൈപ്പാസിലേക്ക് കയറി മരുതിലാവ് റോഡ‍ിലേക്ക് കയറി,അവിടെ നിന്നും മരതിലാവ് റോഡിലൂടെ കടന്ന്ചെന്നെത്തുന്നത് വനത്തിലേക്കാണ്.ഇവിടെ മരുതിലാവ് റോഡ് അവസാനിക്കുന്നു,ഇവിടെ നിന്നും പിന്നെ റോഡില്ല,അരകിലോമീറ്ററോളം നടന്നാല്‍ കാടെത്തി 
കോഴിക്കോട് ജില്ലയിലെ 8.74 കിലോ മീറ്ററും വയനാട് ജില്ലയിലെ 5.7 കിലോമീറ്ററും കൂടി ആകെ 14 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം,നിലവിലെ താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവും കടന്ന് തളിപ്പുഴയില്‍ ചെന്ന് കയറും.അധികം കയറ്റങ്ങളും ഹെയര്‍പിന്‍ വളവുകളും ബൈപ്പാസില്‍ ഇല്ല,ബൈപ്പാസ് യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ ഗതാഗത കുരുക്കൊഴിവാക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *