മാനന്തവാടി മേഖലകളിൽ എൻ. ഐ എ റെയ്ഡ്
മാനന്തവാടി: താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിലെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്.പി.എഫ്.ഐയുടെ നേതാക്കളുടെ വീടുകളിലാണ് ദേശീയ സുരക്ഷാ ഏജൻസിയുടെ റെയ്ഡ്. താഴയങ്ങാടി, പീച്ചങ്കോട് , തരുവണ, കമ്പളക്കാട്ട് എന്നിവടങ്ങളിലെ വീടുകളിലുമാണ് ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുന്നത്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയിഡ് നടക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പും മാനന്തവാടിയിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് എരുമത്തെരുവിലെ ടയർ കടയിൽ നിന്ന് വടിവാളുകളും പിടിച്ചെടുത്തു.
Leave a Reply