പൂതാടി പാപ്ലശേരി ഗാന്ധി നഗറിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി
പൂതാടി : പൂതാടി പഞ്ചായത്തിൽ പാപ്ലശേരിയിൽ ഗാന്ധി നഗറിൽ കടുവയെ കണ്ടെത്തി. പ്രായാധിക്യത്താൽ അവശനിലയിലാണ് കടുവ. കരിയാട്ട് നാരായണൻ്റെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. റോഡിലൂടെ വാഹനത്തിൽ പോവുകയായിരുന്ന പ്രദേശവാസിയായ റെജിയാണ് കടുവ റോഡിലൂടെ കടന്ന് പോകുന്നത് കണ്ടത്.വനപാലകരും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
Leave a Reply