വയനാട്ടിൽ എൻ ഐ എ റെയ്ഡ് തുടരുന്നു :ബത്തേരിയിലും റെയ്ഡ്

ബത്തേരി :പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന ബത്തേരി സ്വദേശി ചോലക്കല്‍ അബ്ദുള്‍ ജലീലിന്റെ വീട്ടിലാണ് കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ ടീം റെയ്ഡ് നടത്തിയത്.സിസിടിവി ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍, സിം കാര്‍ഡ് ഉള്‍പ്പടെയുള്ളവ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 4 മണിക്ക് ആരംഭിച്ച റെയ്ഡ് രാവിലെ 9.30 വരെ നീണ്ടു.അഞ്ചര മണിക്കൂര്‍ പരിശോധന നീണ്ടു.എന്‍ ഐ എ കൊച്ചി ഓഫീസില്‍ നിന്നുള്ള ഇന്‍സ്‌പെക്ടര്‍ അഖിലേഷിന്റെ നേതൃത്വത്തില്‍ മൂന്ന് പേരും, സെന്‍ട്രല്‍ എക്‌സൈസില്‍ നിന്നുള്ള രണ്ട് പേരുമാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. ബത്തേരി പൊലിസും സംഘത്തോടൊപ്പമുണ്ടായിരുന്നു.



Leave a Reply