April 24, 2024

വയനാടന്‍ സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

0
Img 20221229 Wa00572.jpg
മാനന്തവാടി: പ്രഥമ വയനാടന്‍ സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തില്‍ നിന്നും വായനയില്‍ നിന്നും യുവതലമുറ മാറി നില്‍ക്കുന്നതായി പലരും കരുതുന്ന കാലമാണ് ഇതെന്നും വേറിട്ട അനുഭവമായിരിക്കും ഡബ്ല്യു.എല്‍.എഫ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമൊരുക്കുകയാണ് ഡബ്ല്യു.എല്‍.എഫ്. യുവതലമുറയ്ക്ക് സാഹിത്യത്തില്‍ അനുഭവമൂല്യം പകരാന്‍ ഡബ്ല്യു.എല്‍.എഫിനു കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സാഹിത്യ രംഗത്തെ കുതിപ്പിന് ഡബ്ല്യു.എല്‍.എഫ് നു സാധിക്കട്ടേയെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ജനങ്ങളെ ഒരുമിപ്പിക്കുന്നതാണ് പ്രഥമ വയനാട് സാഹിത്യോത്സവമെന്നും സാഹിത്യരംഗത്തിന് പുതിയമാനം നല്‍കാന്‍ ഡബ്ല്യു.എല്‍.എഫ് നു കഴിഞ്ഞെന്നും രാഹുല്‍ഗാന്ധി എം പി പ്രത്യേക സന്ദേശത്തില്‍ പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ആശംസ അര്‍പ്പിച്ചു. ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ ജോസ് സ്വാഗതവും ക്യുറേറ്റര്‍ ഡോ. ജോസഫ് കെ ജോബ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news