December 11, 2024

ചുരംയാത്രക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണം : ജില്ലാ കളക്ടർ

0
IMG_20221229_152455.jpg
കൽപ്പറ്റ : വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാൽ യാത്രക്കാർ സമയ ക്രമീകരണം ഏർപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ എ. ഗീത ആവശ്യപ്പെട്ടു.  ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. പുതുവത്സരം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ ഗതാഗത കുരുക്കിന് സാധ്യതയുണ്ട്. അതിനാൽ തന്നെ അത്യാവശ്യ യാത്രയ്ക്ക് മറ്റു ചുരങ്ങൾ കൂടി ഉപയോഗപ്പെടുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കിനിടയിലും ചുരത്തിൽ വാഹനങ്ങൾ നിർത്തി ഫോട്ടോ എടുക്കാനുള്ള ശ്രമങ്ങൾ സഞ്ചാരികൾ ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. തിരക്ക് നിയന്ത്രിക്കാൻ വയനാടിൻ്റെ ഭാഗത്തുനിന്നും പരമാവധി ക്രമീകരണങ്ങൾ ഒരുക്കിയതായും കളക്ടർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *