April 20, 2024

രാജ്യം നടത്തുന്നത് നാലു പേർ; രണ്ടുപേർ വാങ്ങുകയും രണ്ടുപേർ വിൽക്കുകയും ചെയ്യുന്നു:അരുന്ധതി റോയ്

0
Gridart 20221229 2249240902.jpg
മാനന്തവാടി: രാജ്യം നടത്തുന്നത് നാലു പേർ; രണ്ടുപേർ വാങ്ങുകയും രണ്ടുപേർ വിൽക്കുകയും ചെയ്യുന്നുവെന്ന്അരുന്ധതി റോയ്.
ദ്വാരകയിൽ ആരംഭിച്ച പ്രഥമ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ 'പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും' എന്ന തലക്കെട്ടിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസുമായി സംഭാഷണം നടത്തുകയായിരുന്നു അവർ.മാധ്യമങ്ങൾ ഫാഷിസത്തിന്റെ ആർമിയായി മാറിയതായും ഇതിനെ പ്രതിരോധിക്കാൻ ബദൽ മാധ്യമങ്ങളുടെ സാധ്യത തേടണമെന്നും പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയി പറഞ്ഞു. 
നമ്മൾ അപകടകരമായ സാഹചര്യത്തിലുള്ളതിന് കാരണം മുഖ്യധാരാ മാധ്യമങ്ങളാണ്. ഇതിൽ നിന്ന് കരകയറാൻ മാധ്യമങ്ങളുടെ സഹായം ലഭിക്കില്ല. ഡൽഹിയിൽ നിന്ന് ഫാഷിസത്തെ പ്രതിരോധിക്കുമ്പോൾ അവിടെയുണ്ടാകുന്ന ഭയം വളരെ വലുതാണ്. ഒരുമിച്ച് ഉണ്ടായിരുന്നവരിൽ പലരും ജയിലിലാകുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഡൽഹി ഉൾപ്പെട്ട വടക്കേയിന്ത്യയിൽ എപ്പോൾ വേണമെങ്കിലും ആരു വേണമെങ്കിലും കൊല്ലപ്പെടുകയോ ആൾകൂട്ട ആക്രമണത്തിന് വിധേയമാവുകയോ ചെയ്യാം.
കേരളം ഇതുവരെ ഫാഷിസത്തെ പ്രതിരോധിച്ചു എന്നതിൽ സന്തോഷമുണ്ട്. എന്നാൽ നമ്മൾ വളരെ സൂക്ഷിക്കേണ്ടതുണ്ട്. ഫാഷിസത്തെ ഇതുവരെ പ്രതിരോധിച്ച കേരളത്തെ തകർക്കാൻ ചിലർ വരുന്നുണ്ട്. അവർ ഏതുവിധേനയും തകർക്കാൻ ശ്രമിക്കും. അതിനാൽ അതിനെ പ്രതിരോധിക്കാൻ നമ്മൾ ഒരുങ്ങി നിൽക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *