പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് സർവ്വ കക്ഷി യോഗം കൽപ്പറ്റ ടി സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ അധ്യക്ഷ വഹിച്ചു. യോഗത്തിൽ ത്രിതല പഞ്ചായത്ത് പ്രധിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിതികൾ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, പൊതുപ്രവർത്തകർ,കർമ സമിതി പ്രവർത്തകർ, നാട്ടുകാർ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.യോഗത്തിൽ പൂഴിത്തോട് റോഡ് കർമ്മസമിതിയുടെ സമര പരിപാടികൾക്ക് പിന്തുണ നൽകാനും തുടർപ്രവർത്തനത്തിന് 51 അംഗ ആക്ഷൻ കമ്മറ്റിയും രൂപീകരിച്ചു.ആക്ഷൻ കമ്മറ്റിയുടെ രക്ഷാധികാരികളായി അഡ്വ. ടി സിദ്ധിഖ് എം.എൽ.എ യും പേരാമ്പ്ര എം.എൽ.എ ടി പി രാമകൃഷ്ണനും ഉൾപ്പെട്ട
51 അംഗ കമ്മറ്റിയുടെ
ചെയർമാൻ എം മുഹമ്മദ് ബഷീർ (വയനാട് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ )കൺവീനവർ വി ജി ഷിബു (പ്രസിഡന്റ്, തരിയോട് ഗ്രാമപഞ്ചായത്ത് ) പി ബാലൻ (പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് )എന്നിവരെയും തെരഞ്ഞെടുത്തു.



Leave a Reply