പുൽപ്പള്ളിയിലെ ഉദ്യാന പരിപാലനം പാഴ് വേലയാകുന്നു
പുൽപ്പള്ളി : നാടിന്റെ മുഖം സുന്ദരമാക്കുന്നതിനായി ഒരു കൂട്ടം യുവാക്കൾ നടത്തിയ മാതൃകാപരമായ യജ്ഞം തുടർ പരിപാലനമില്ലാത്തതിനാൽ പാഴായി.പുൽപ്പള്ളി ടൗൺ ഭംഗിയുള്ളതാക്കുന്നതിനായി ഒരു കൂട്ടം യുവാക്കൾ ടൗണിന്റെ ഇരുവശത്തും നട്ട നൂറ് കണക്കിന് പൂച്ചെടികളാണ് ആരോരും പരിപാലിക്കാനില്ലാത്തതിനാൽ വാടിക്കരിഞ്ഞ് നശിക്കുന്നത്. രണ്ടു വർഷം മുമ്പാണ് – കരിമം, എന്റെ പുൽപ്പള്ളി എന്ന വാട്സ് ആപ് ഗ്രൂപ്പ് പുൽപ്പള്ളി താഴെ അങ്ങാടി മുതൽ ടെമ്പിൾ ജംങ്ഷൻ വരെയുള്ള പാതയുടെ ഇരു വശത്തും വിവിധയിനം ചെടികളുടെ പൂച്ചട്ടികൾ സ്ഥാപിച്ചത്. ചെടികളുടെ പരിപാലനം പലരും ഏറ്റെടുത്തെന്ന് മാധ്യമങ്ങൾക്കു മുന്നിൽ വീരവാദം മുഴക്കിയെങ്കിലും – പരിപാലനം മാത്രം നടന്നില്ല. പല ചെടികളു പാതയോരത്ത് പൂത്തുലഞ്ഞു നില്ക്കുന്ന കാഴ്ച ആകർഷകമായിരുന്നു. എന്നാൽ മഴക്കാലം കഴിഞ്ഞതോടെ ചെടികൾ വാടി കരിയുവാൻ തുടങ്ങി. പഞ്ചായത്തധികൃതരെങ്കിലും ഇക്കാര്യത്തിൽ ശ്രദ്ധിക്കുമെന്ന് ജനങ്ങൾ കരുതിയെങ്കിലും അതും പാഴ് സ്വപ്നമായി. ഈ വാട്സ് ആപ് ഗ്രൂപ്പ് പുൽപ്പള്ളി മെയിൻ റോഡരികിൽ നട്ട നൂറുകണക്കിന് അരളി ചെടികളും ഇതേ അവസ്ഥയിൽ നശിക്കുകയാണ്.
Leave a Reply