ബഫര്‍ സോണ്‍: മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി: ബഫര്‍ സോണ്‍ പ്രഖ്യാപനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രതിഷേധ പ്രകടനം നടത്തി. ബഫര്‍സോണ്‍ പൂജ്യം പോയിന്റില്‍ നിലനിര്‍ത്തുക, എല്‍.എ പട്ടയത്തിലെ നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കൃഷിയിടങ്ങളും വ്യാപാരസ്ഥാപനങ്ങളും സംരക്ഷിക്കുക, കാടും നാടും വേര്‍തിരിക്കുക, ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന തീരുമാനം പിന്‍വലിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നിയിച്ചകൊണ്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്. തുടര്‍ന്ന് നടന്ന് പ്രതിഷേധ യോഗം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് എന്‍.വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് റോബി ചാക്കോ അധ്യക്ഷതവഹിച്ചു.
അസോസിയേഷന്‍ ഭാരവാഹികളായ കെ. എക്‌സ് ജോര്‍ജ് ,എന്‍.വി. അനില്‍കുമാര്‍, കെ.എം.റഫീഖ്, മുഹമ്മദ് ഇഖ്ബാല്‍,റഷീദ് അപ്‌സര തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് വിങ്ങിന്റെ ഭാരവാഹികളായ സുദീപ് ജോസ്,ഷിബു ജോസഫ്, മഹേഷ്, അക്ബര്‍ റൊക്കോണ്‍,ലത്തീഫ് ഫാത്തിമാസ്,തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Leave a Reply