പഴശ്ശി പാര്‍ക്കില്‍ ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനം നാളെ
മാനന്തവാടി: മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നിര്‍മ്മിച്ച കലാസാംസ്‌ക്കാരിക വേദിയായ ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നാളെ ശനി വൈകുന്നേരം നാലിന് നിര്‍വഹിക്കും. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എ. ഗീത മുഖ്യപ്രഭാഷണം നടത്തും. രാഹുല്‍ ഗാന്ധി എം.പി മുഖ്യ സന്ദേശം നല്‍കും. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വകയിരുത്തിയാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ നടക്കും.
Leave a Reply