മാനന്തവാടിയിൽ ഗർഭണിയായ ആദിവാസി യുവതിയെ പി എസ് സി ലിസ്റ്റിൽ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതി
മാനന്തവാടി : ഗർഭണിയായ ആദിവാസി യുവതിയെ പി എസ് സി ലിസ്റ്റിൽ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതി.പിലാക്കാവ് തറാട്ട് ഗീതയാണ് പരാതിയുമായി രംഗത്ത് എത്തിയത്.ബീറ്റ് ഫോറസ്റ്റര്‍ പരീക്ഷ എഴുതിയ ഗീതയ്ക്ക് ഗര്‍ഭിണിയായതിനാല്‍ ഫിസിക്കല്‍ ടെസ്റ്റിന് ഹാജരാകാന്‍ പറ്റിയില്ല.ഫിസിക്കല്‍ ടെസ്റ്റ് നടക്കുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഗീത ഹാജരാക്കിയിരുന്നു,എന്നിട്ടും ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെന്നാണ് ഗീതയുടെ പരാതി. ഇത് സംബന്ധിച്ച് ഗീത അധികൃതര്‍ക്ക് പരാതിയും നല്‍കി.
Leave a Reply