ഓർമ്മത്തണലൊരുക്കി പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം

ബത്തേരി : ഗവ: സർവ്വജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2001 – 2003 ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളാണ് ഓർമ്മത്തണലൊരുക്കിയത്. വിദ്യാലയം മുറ്റത്തിന് ഒരു പൂന്തോട്ടം ഒരുക്കി കൊടുക്കുകയും, പഠിച്ചിരുന്ന കാലത്തിൽ നിന്നും വ്യത്യസ്തമായി ആധുനിക സങ്കേതങ്ങളൊരുക്കിയ വിദ്യാലയം കണ്ട് അഭിമാനം കൊണ്ടാണ് പൂർവ്വ വിദ്യാർത്ഥികൾ മടങ്ങിയത്. ഒരു കാലത്ത് ചോർന്നൊലിക്കുന്ന ക്ലാസ് മുറികളും സാമൂഹ്യ വിരുദ്ധരുടെ താവളവുമായിരുന്ന വിദ്യാലയം ഇന്ന് ഹൈടെക് ആയതിൽ ആഹ്ലാദമുണ്ടെന്ന് വിവിധ തുറകളിൽ തൊഴിലിലേർപ്പെട്ടു കൊണ്ടിരിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ പറഞ്ഞു.
തങ്ങളുടെ പഠന കാലഘട്ടത്തിലെ ഓർമ്മകൾ പങ്കിട്ടും ആടിയും പാടിയും സൗഹൃദങ്ങൾ പുതുക്കിയും പഴയ വിദ്യാർത്ഥിക്കാലം ഓർത്തെടുത്തും അവർ സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി . നഗരസഭ ചെയർമാൻ ടി കെ രമേശ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അസീസ് കൗൺസിലർ ജംഷീർ അലി അബ്ദുൾ നാസർ പ്രകാശ് ജിതിൻ എന്നിവർ സംസാരിച്ചു.



Leave a Reply