43 ആം സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് – സിൽവർ മെഡലുകൾ നേടി ആൻസ്റ്റ്യൻ കെ. ഷജിൽ
പുൽപ്പള്ളി :ചാലക്കുടിയിൽ വച്ച് നടന്ന സംസ്ഥാന കത്ത മത്സരത്തിൽ ഗോൾഡ് മെഡലും, കുമിത്ത യിൽ സിൽവർ മെഡലും നേടി ആൻസ്റ്റ്യൻ കെ. ഷജിൽ.11 വയസ് കാറ്റഗറിയിൽ ബോയ്സ് കത്തയിൽ ഗോൾഡ് മെഡലും ബോയ്സ് കുമിത്തയിൽ സിൽവർ മെഡലും നേടുകയായിരുന്നു. പുൽപ്പള്ളി സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആൻസ്റ്റ്യൻ പുൽപ്പള്ളി കുരിശുവിളയിൽ ഷജിൽ കെ. സെബാസ്റ്റ്യൻ, ജിനി എന്നിവരുടെ മകനാണ് .പുൽപ്പള്ളി അലൻ തിലക് കരാട്ടെ ക്ലബ്ബിലെ കരാട്ടെ മാസ്റ്റർ സെൻസി സുരേഷാണ് ആൻസ്റ്റ്യന്റെ പരിശീലകൻ.നിരവധി കരാട്ടെ മത്സരങ്ങളിൽ സമ്മാനങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട് .ആൻസ്റ്റ്യന്റെ ഏക സഹോദരി അനിൽഡയാണ് .
Leave a Reply