ശ്രേയസും, പ്രതീക്ഷ ഓർഗനൈസേഷനും സംയുക്തമായി ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി യൂണിറ്റും, പ്രതീക്ഷ ഓർഗനൈസേഷനും സംയുക്തമായി കോഴിക്കോട് എം വി ആർ ക്യാൻസർ സെന്ററിന്റെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി.ഷാൻസൻ കെ. ഓ ( ശ്രേയസ് പുൽപ്പള്ളി മേഖലാ പ്രോഗ്രാം ഓഫീസർ) സ്വാഗത പ്രസംഗം നടത്തി.
ഫാ.വർഗീസ് കൊല്ലമാവുടിയിൽ ( ശ്രേയ പുൽപ്പള്ളി യൂണിറ്റ് ഡയറക്ടർ ) അധ്യക്ഷ സ്ഥാനം വഹിച്ചു. സെമിനാർ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി . എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ : നാരായണൻകുട്ടി വാര്യർ ( സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് & മെഡിക്കൽ ഡയറക്ടർ എം. വി. ആർ ക്യാൻസർ സെന്റർ) ക്യാൻസർ ബോധവൽക്കരണ ക്ലാസുകൾ നടത്തി. മെമ്പർ ഉഷ ടീച്ചർ, മെമ്പർ ജോഷി ചാരുവേലിയിൽ, ജില്ല പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് ആശംസകളർപ്പിച്ചു.
Leave a Reply