കർഷകൻ പണി നൽകി: ആട് മേയ്ച്ച് വലഞ്ഞ് വനപാലകർ
ബത്തേരി: വന്യ ജീവി അക്രമിച്ച കർഷകൻ്റെആടുകളെ മേയ്ച്ച് വലഞ്ഞ് വനപാലകർ. ചെട്ടി മൂല പറമ്പത്ത് രാമകൃഷ്ണൻ്റെ ആടുകളെ നോക്കേണ്ട ഗതികേടിലാണ് മേപ്പാടി റേഞ്ചിലെ ഉദ്യോഗസ്ഥർക്ക് . പൂമലയിൽ കടുവയിറങ്ങി രാമകൃഷ്ണൻ്റെ ആടുകളെ ആക്രമിച്ചു.തുടർന്നുള്ള ചർച്ചയിൽ ആടുകളുടെ ചികിത്സ വനപാലകർ ഏറ്റു. ബത്തേരി മൃഗാശുപത്രിയിൽ നിന്ന് പ്രാഥമിക ചികിൽസ നടത്തി തിരികെ കൊണ്ടു വന്നപ്പോൾ ആടുകളെ സ്വീകരിക്കാൻ രാമകൃഷ്ണൻ വിസമ്മതിച്ചു.
നിരവധിവളർത്തുമൃഗങ്ങൾ തനിക്കുള്ള തിനാൽപരുക്കേറ്റ ആടുകളെ നോക്കാൻ സമയം ലഭിക്കില്ലെന്നും വനം വകുപ്പിന്റെ മേൽനോട്ടത്തിൽ തന്നെ പരിചരിച്ചു സുഖപ്പെടുത്തണമെന്നുമായിരുന്നു രാമകൃഷ്ണൻ്റെനിലപാട്. തുടർന്ന് 3 ആടുകളെയും കൊണ്ട് വനപാലകർക്കു തിരിച്ചു പോകേണ്ടി വന്നു. അതിലൊന്ന് പിന്നീട് ചത്തു. ജീവനുള്ള ആടുകൾ എന്ന നിലയിൽ മറ്റാരെയും പോലെ അവയെ സംരക്ഷിക്കേണ്ട കടമ ഉള്ളതിനാൽ ബുദ്ധിമുട്ടുകളുണ്ടായിട്ടും പരിചരിക്കുകയാണെന്ന് റേഞ്ച് ഓഫിസർ ഡി.ഹരിലാൽ പറഞ്ഞു. തുടർ ചികിൽസയും തീറ്റയും നൽകി ആടിനെ പരിപാലിച്ചുകൊണ്ടിരിക്കുകയാണ് വകുപ്പ്.
Leave a Reply