April 25, 2024

ലഹരിക്കെതിരെ കായിക ലഹരി; ശ്രദ്ദേയമായി ഫുട്ബോള്‍ മത്സരം

0
Img 20221231 Wa00292.jpg
കൽപ്പറ്റ :കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗോത്ര ക്ലബ്ബുകളെ അണിനിരത്തി 'ലഹരിക്കെതിരെ കായിക ലഹരി' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രദേഴ്സ് കല്ലുവയലിനെ പരാജയപ്പെടുത്തി ഫ്യൂച്ചര്‍ ഓഫ് പീപ്പിള്‍ പനമരം ചാമ്പ്യന്മാരായി. പനമരം, മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിങ്ങനെ 4 ക്ലസ്റ്ററുകളായി തിരിച്ച് 47 ക്ലബ്ബുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഗോത്ര മേഖലയുടെ കായിക അഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ലഹരിക്കെതിരെ ഒന്നുചേരേണ്ടതിന്റെ ആവശ്യകതയെ ഉണര്‍ത്തുകയാണ് ഫുട്ബോള്‍ മത്സരത്തിലൂടെ കുടുംബശ്രീ മുന്നോട്ടുവയ്ക്കുന്നത്. സമാപന സമ്മേളനം വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. ഫൈനല്‍ മത്സരത്തില്‍ സന്തോഷ് ട്രോഫി മുന്‍ കേരള ക്യാപ്റ്റന്‍ എന്‍.വി നെല്‍സനും വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം നാസറും ടീമുകളെ പരിചയപ്പെട്ടു. 
സമാപന ചടങ്ങില്‍ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ പി. വാസുപ്രദീപ്, വെങ്ങപ്പള്ളി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ നിഷ രാമചന്ദ്രന്‍, തരിയോട് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്‍. രാധ, വെങ്ങപ്പള്ളി സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ ബി. ബബിത, ജില്ലാ പ്രോഗ്രാം മാനേജര്‍ വി. ജയേഷ്, കെ.ജെ ബിജോയ്, പി. ഹുദൈഫ്, ബ്ലോക്ക് കോഡിനേറ്റര്‍മാരായ എം.എസ് മഹിജ, കെ.യു സജിന, ഓഫീസ് അസിസ്റ്റന്റ് ഫിറോസ് ബാബു, പി. ഹരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *