February 23, 2024

യു. ഡി.എഫ് ബത്തേരി നിയോജകമണ്ഡലം സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച

0
Img 20221231 Wa00502.jpg
ബത്തേരി: യു.ഡി.എഫ്. ബത്തേരി നിയോജകമണ്ഡലം സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജനുവരി രണ്ടിന് തിങ്കളാഴ്ച രണ്ട് മണിക്ക് ബത്തേരി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ ജനജീവിതം ദുസഹമാക്കിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇരുസര്‍ക്കാരുകളും വയനാടിനെ പൂര്‍ണമായി അവഗണിക്കുകയാണ്. ബഫര്‍സോണ്‍ നിര്‍ണ്ണയിക്കുന്നതിന് തയ്യാക്കിയ ഉപഗ്രഹ സര്‍വ്വേമാപ്പ് ധൃതിപിടിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുളള സര്‍ക്കാര്‍ നീക്കം ജനവഞ്ചനയാണ്. ഫീല്‍ഡ്‌സര്‍വ്വേ നടത്തി ജനവാസ കേന്ദ്രങ്ങളുടെ കൃത്യമായ കണക്കെടുത്ത് ജനപ്രതിനിധികളും, കര്‍ഷകരുമായി ചര്‍ച്ച നടത്തി ജനവാസ മേഖലയെ പൂര്‍ണമായി ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കുകയും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല ആക്കണമെന്ന വിധി കേരളത്തില്‍ പ്രത്യേകിച്ച് വയനാട്ടില്‍ പ്രായോഗികമല്ലെന്നും, ബഫര്‍സോണ്‍ സീറോ പോയിന്റില്‍ നിലനിര്‍ത്തണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് ഇല്ലാത്തതിനാല്‍ എത്രയോ ജീവനുകളാണ് യാത്രാമദ്ധ്യേ റോഡില്‍ പൊലിഞ്ഞുപോയിട്ടുളളത്. ഇത് പരിഹരിക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളേജിന് തികച്ചും സൗജന്യമായി ജിനചന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് 50 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് വിട്ട് നല്‍കിയതും, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടതുമായ മടക്കിമലയില്‍ത്തന്നെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വയനാട് അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. വയനാടിനെ ഗുരുതരമായി ബാധിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണുക, ചുരം ബദല്‍ റോഡ് യാതാര്‍ത്ഥ്യമാക്കുക, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ പ്രഖ്യാപിച്ച ഗവ. ആര്‍ട്ട്‌സ് & സയന്‍സ് കോളേജ് ഉടന്‍ ആരംഭിക്കുക. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും,ജീവനക്കാരെയും നിയമിക്കുക, ബത്തേരി താലൂക്കിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ലീസ് കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കുക, ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമിയും വീടും അനുവദിക്കുക, ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള മുഴുവന്‍ ആളുകള്‍ക്കും ഉടന്‍ വീട് അനുവദിക്കുക, കോടതി വിധി ഉണ്ടായിട്ടും ഡബ്ല്യൂ.സി.എസ് പട്ടയ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്കുളള അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴുവാക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ അടിയന്തിര തീരുമാനങ്ങളും, പരിഹാരങ്ങളും ആവശ്യപ്പെട്ടുകൊണ്ട് ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് നിയോജക മണ്ഡലം എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍, യു ഡി എഫ് ചെയര്‍മാന്‍ കെ.കെ.അബ്രഹാം, കണ്‍വീനര്‍ ടി.മുഹമ്മദ് എന്നിവര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *