കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ്സ് സര്‍വ്വീസ്:ബസ്സിലും കിട്ടും പൂപ്പൊലി ടിക്കറ്റ്
അമ്പലവയല്‍:അമ്പലവയല്‍ റീജിയണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സെന്ററില്‍ നടക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളയിലേക്ക് സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി നാളെ ജനുവരി ഒന്ന് മുതൽ സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നുതന്നെ പൂപ്പൊലി ടിക്കറ്റ് ലഭിക്കും. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും അമ്പലവയലില്‍ പോയി തിരികെ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിക്കുന്നതിന് പൂപ്പൊലി ടിക്കറ്റ് ഉള്‍പ്പെടെ മുതിര്‍ന്നവര്‍ക്ക് 100 രൂപയാണ് ഈടാക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നും 10 സ്‌പെഷ്യല്‍ സര്‍വീസും കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോകളില്‍ നിന്നും രണ്ട് വീതം സര്‍വ്വീസും ഉണ്ടായിരിക്കും. പൂപ്പൊലി കഴിയുന്നത് വരെ രാവിലെ 8.30 മുതല്‍ രാത്രി 10 വരെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ബസ് സര്‍വീസ് നടത്തും.വിദ്യാലയങ്ങളില്‍ നിന്നും ഇതര സ്ഥാപനങ്ങളില്‍ നിന്നും ആവശ്യാനുസരണം കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ഫോണ്‍: 9447518598, 9495682648.
Leave a Reply