October 6, 2024

ചുരം ബദല്‍ റോഡ് യാതാര്‍ത്ഥ്യമാക്കണം: എസ്ഡിപി ഐ ജനുവരി അഞ്ചിന് സമരം നടത്തും

0
Img 20230103 183218.jpg
കല്‍പ്പറ്റ: ചുരം ബദല്‍ റോഡ് യാതാര്‍ത്ഥ്യമാക്കമെന്നാവശ്യപ്പെട്ട് എസ്ഡിപി ഐ  ജനുവരി അഞ്ചിന്  സമരം നടത്തും.എല്ലാ മേഖകളിലും ദുരിതം പേറുന്ന വയനാട് ജില്ലയില്‍ നിന്ന് പുറത്തേക്കുള്ള ചുരം റോഡില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്കില്‍പെട്ട് മണിക്കൂറുകളോളം സ്തംഭനങ്ങള്‍ ഉണ്ടാകുമ്പോഴും വിദഗ്ദ ചികിത്സ ലഭിക്കാതെ ചുരത്തില്‍ മരണങ്ങള്‍ വരെ ആവര്‍ത്തിക്കപ്പെടുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയോ കണ്ണടച്ച് ഇരുട്ടാക്കുകയോ ചെയ്യുന്ന അധികാരികളും ഭരണകൂടവും വയനാട് ജനതയോടുള്ള വഞ്ചന അവസാനിപ്പിച്ച് നിര്‍ദ്ധിഷ്ട ചുരം ബദല്‍ റോഡെങ്കിലും ഉടന്‍ യാതാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപി ഐ ജില്ലാ മണ്ഡലം നേതാക്കള്‍ ജനുവരി 5ന് ലക്കിടി വയനാട് ഗെയ്റ്റില്‍ ഒരു പകല്‍ ഇരുപ്പു സമരം നടത്തും. സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ സമരം ഉദ്ഘാടനം ചെയ്യും.
അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളാലും – ചികിത്സാരംഗത്തെ അപര്യാപ്തതയാലും മറ്റും ജീവിതം തന്നെ വഴി മുട്ടിയ വയനാടന്‍ ജനത ഒരു തുറന്ന ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന പ്രതീതിയിലാണുള്ളത് അടിയന്തിര പ്രാധാന്യത്തോട് കൂടി ഈ പ്രശനം പരിഹരിച്ചില്ലെങ്കില്‍ ശക് തമായ ജനകീയതുടര്‍സമരങ്ങളുമായി എസ്ഡിപിഐ മുന്നോട്ടു പോകുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ടി നാസര്‍ 'ജില്ലാ ജനറല്‍ സെക്രട്ടി, ഇ.ഉസ്മാന്‍: ജില്ലാ വൈസ് പ്രസിഡന്റ്,കെ പി സുബൈര്‍ മീഡിയ കോഡിനേറ്റര്‍  എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *