ചുരത്തിൽ കൽപ്പറ്റയിലെ യുവാവ് മുറിവേറ്റ നിലയിൽ
കൽപ്പറ്റ : ചുരത്തില്‍ ബൈക്ക് യാത്രികനായ യുവാവിനെ മുറിവേറ്റ നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ മണിയംകോട് സ്വദേശി സച്ചിനെയാണ് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ചുരം ഏഴാം വളവിലായിരുന്നു സംഭവം. ബൈക്കപകടത്തില്‍ പരിക്കേറ്റതാണെന്ന നിഗമനത്തില്‍ ഹൈവേ പോലീസും, ആംബുലന്‍സ് – ചുരം സംരക്ഷണ പ്രവര്‍ത്തകരും ചേര്‍ന്ന് സച്ചിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് തന്നെ കാറില്‍ വന്ന ഒരു സംഘമാളുകള്‍ വെട്ടി പരിക്കേല്‍പ്പിച്ചതായി സച്ചിന്‍ പറയുന്നത്. തിരുവനന്തപുരത്തെ അഭിഭാഷക വിദ്യാര്‍ത്ഥിയാണ് സച്ചിനെന്നാണ് ലഭ്യമായ വിവരം.
Leave a Reply