പൂപ്പൊലിയില്‍ ഇലക്ഷന്‍ സഹായ കേന്ദ്രം തുടങ്ങി
അമ്പലവയല്‍: അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പൂപ്പൊലിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഇലക്ഷന്‍ സഹായ കേന്ദ്രം തുടങ്ങി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍ വരുത്തല്‍, ആധാറുമായി ബന്ധിപ്പിക്കല്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ സഹായകേന്ദ്രത്തിലൂടെ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയും. ഇ.വി.എമ്മിനെക്കുറിച്ചും വിവിപാറ്റ് സംവിധാനത്തെക്കുറിച്ചുമുള്ള വിവരങ്ങളും സഹായ കേന്ദ്രത്തില്‍ ലഭ്യമാണ്. വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിനും വോട്ടര്‍പട്ടികയില്‍ പേര് പരിശോധിക്കാനുമുള്ള സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങളും കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. 'കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം' എന്ന ആശയത്തിലൂന്നിയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ ഇലക്ഷന്‍ വിഭാഗം ജീവനക്കാരായ റ്റിജു തോമസ്, ഇ.പി ബേബി, എം. അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply