കളരിപ്പയറ്റ് അവതരിപ്പിച്ചു
കൽപ്പറ്റ : ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കളരിപയറ്റ് സംഘടിപ്പിച്ചു.ക്ഷേമോത്സവത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.ജെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സേവിയോ ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത മുഖ്യാതിഥിയായി. കമ്മന കടത്തനാടന്‍ കളരി സംഘമാണ് കളരിപയറ്റ് അവതരിപ്പിച്ചത്. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, എ.ഡി.എം എന്‍ ഐ ഷാജു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍, കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ആശ പോള്‍, എസ്.കെ.എം.ജെ വൈസ് പ്രിന്‍സിപ്പല്‍ എം.കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കമ്മന കടത്തനാടന്‍ കളരിയുടെ ഡയറക്ടര്‍ കെ.എഫ് തോമസ് ഗുരുക്കള്‍, സി.കെ ശ്രീജിത്ത് ഗുരുക്കള്‍, എം.എസ് ഗണേഷ് ഗുരുക്കള്‍ തുടങ്ങിയവര്‍ കളരി പയറ്റിന് നേതൃത്വം നല്‍കി.
Leave a Reply