ബത്തേരി ടൗണിൽ കാട്ടാന ഇറങ്ങി: കടവരാന്തയിൽ കിടന്നിരുന്ന ആളെ തുമ്പിക്കൈയ്ക്കു ഉയർത്തി നിലത്തിട്ടു

ബത്തേരി: സുൽത്താൻബത്തേരി പട്ടണത്തിൽ കാട്ടാന ഇറങ്ങി. ഇന്ന് പുലർച്ചെ നാലോടെയാണ് ആന നഗരത്തിൽ എത്തിയത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ഇരുളം സെക്ഷനിൽ നിന്ന് പഴുപ്പത്തൂർ ഭാഗത്ത് നിന്നാണ് ആന എത്തിയതെന്നാണ് നിഗമനം. മുനിസിപ്പൽ ഓഫീസ് പരിസരത്തു നഗരത്തിലൂടെ തലങ്ങും വിലങ്ങും നടന്ന ആന പരിഭ്രാന്തി പരത്തി. കടവരാന്തയിൽ കിടക്കുകയായിരുന്ന പള്ളിക്കണ്ടി സ്വദേശി തമ്പിയെ ആന തുമ്പിക്കൈയ്ക്കു ഉയർത്തി നിലത്തിട്ടു. വനസേനാംഗങ്ങളും നാട്ടുകാരും പണിപ്പെട്ടാണ് തുരത്തിയത്. നിസാര പരിക്കേറ്റ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്‌നാട് വനസേന കോൾ ഐഡി ഘടിപ്പിച്ച മോഴയാനയാണ് നഗരത്തിൽ എത്തിയതെന്നു സ്ഥിരീകരിച്ചു. പ്രശ്‌നക്കാരായ ആനകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് വെടിവച്ചു മയക്കി കോളർ ഐഡി ഘടിപ്പിക്കുന്നത്.



Leave the elephants. Let people live their life