April 19, 2024

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്.ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ അട്ടിമറി നടന്നതായി ആരോപണം

0
Img 20230109 150435.jpg
മാനന്തവാടി:ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്.ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്  തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ വൻ അട്ടിമറി നടന്നതായി ആരോപണം. ആദിവാസികളില്‍ അതീവ പിന്നാക്കാവസ്ഥ നേരിടുന്നവരെ സഹായിക്കാനെന്ന പേരില്‍ പിഎസ്സി വിജ്ഞാപനം ഇറക്കിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍  തസ്തികയുടെ റാങ്ക് ലിസ്റ്റിലാണ് വന്‍ അട്ടിമറി നടന്നതായി ആരോപണം ഉയരുന്നത്. എഴുത്തുപരീക്ഷ, കായികക്ഷമത പരിശോധന, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. എന്നാല്‍ 31.12.2022 തീയതി പ്രസിദ്ധീകരിച്ച പട്ടികയില്‍ ആദിവാസികളില്‍ 30 ശതമാനത്തിലധികം വരുന്നവരും ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുമായ പണിയ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം തീര്‍ത്തും നഷ്ടപ്പെട്ട സ്ഥിതിയാണെന്ന് പരാതി ഉയരുന്നു. റാങ്ക് പട്ടികയില്‍ നിന്നും ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഏറ്റവും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന അടിയാനും, പണിയനും കാട്ടുനായിക്കനും ഊരാളിയും പുറത്തായിരിക്കുകയാണ്. വിധവകളുടെ മക്കള്‍ അവിവാഹിത അമ്മമാരുടെ മക്കള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഈ മാനദണ്ഡവും പലിച്ചിട്ടില്ലെന്ന ആരോപണമുയരുന്നു.'.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news