മണിക്കോട് പള്ളിയിൽ ഓർമപ്പെരുന്നാൾ 15ന് തുടങ്ങും
•റിപ്പോർട്ട് :ജെയിംസ് കേണിച്ചിറ•
പനമരം: നീർവാരം മണിക്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളും കുരിശിൻ തൊട്ടിയുടെ കൂദാശയും 15,16 തിയ്യതികളിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടും.
ഞായറാഴ്ച വി.കുർബ്ബാനനന്തരം വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട് കൊടി ഉയർത്തും.തുടർന്ന് ഭക്തസംഘടനകളുടെ വാർഷികം.
വൈകുന്നേരം 5.30ന് കിഴക്കേ കുരിശിങ്കൽ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം, 6 മണിക്ക് പുതുതായി നിർമ്മിച്ച കുരിശിൻ തൊട്ടിയുടെ കൂദാശ അഭി. മെത്രാപ്പോലീത്ത നിർവ്വഹിക്കും. തുടർന്ന് അനുഗ്രഹ പ്രഭാഷണം, ആശീർവാദം, നേർച്ച,ലേലം എന്നിവ നടക്കും.
തിങ്കളാഴ്ച രാവിലെ 7.30ന് പ്രഭാതപ്രാർത്ഥന,8.30 ന് അഭി.ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, പെരുന്നാൾ സന്ദേശം, തുടർന്ന് പാരിഷ് ഹാളിന്റെ ഉദ്ഘാടനം.പൗരോഹിത്യത്തിന്റെ 40 വർഷം പൂർത്തിയാക്കിയ വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിനേയും മുതിർന്ന ഇടവകാംഗങ്ങളേയും സൺഡേ സ്കൂൾ പൂർവ വിദ്യാർഥികളേയും നാല്പത് വർഷം പൂർത്തിയാക്കിയ ദമ്പതികളേയും ചടങ്ങിൽ ആദരിക്കും. തുടർന്ന് പ്രദക്ഷിണം, ആശീർവാദം, ലേലം, നേർച്ച ഭക്ഷണം. രണ്ട് മണിക്ക് കൊടി ഇറക്കും.
Leave a Reply