സൗഹൃദം 96: ബാച്ച് കൂട്ടായ്‌മ ജനുവരി 21 ന്

കൽപ്പറ്റ:പഠിച്ചിറങ്ങിയ സഹപാഠികളെ കണ്ടെത്താനും ഒരു ദിനം പങ്കിടാനും സൗഹൃദ കൂട്ടായ്മയൊരുക്കി കൽപ്പറ്റയിലെപൂർവ്വ വിദ്യാർഥികൾ.എസ്.കെ.എം.ജെ ഹൈസ്‌കൂൾ 1996 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയാണ് സൗഹൃദം 96 എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 21ന് കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയിൽ 96 ബാച്ചിലെ മുഴുവൻ പൂർവ്വ വിദ്യാർഥികളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.മൊബൈൽ:8075353671, 9544413686.



Leave a Reply