കടുവാ ആക്രമണത്തില്‍ പരിക്കേറ്റയാൾ മരിച്ചു
മാനന്തവാടി : പുതുശ്ശേരി വെള്ളാരം കുന്നില്‍ കടുവാ ആക്രമണത്തില്‍ പരിക്കേറ്റ പള്ളിപ്പുറത്ത് സാലു മരിച്ചു .കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.മരണം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍.ഇന്ന് രാവിലെ 8.30 ഓടെയാണ് സാലുവിനെ കൃഷിയിടത്തില്‍ കടുവ ആക്രമിച്ചത്. .കാലിന് ഗുരുതരമായി പരിക്കേറ്റ സാലുവിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കല്‍പ്പറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയില്‍ കടുവാ ആക്രമണമുണ്ടായി രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും പോലീസും വനപാലകരും സ്ഥലത്ത് എത്താന്‍ വൈകിയതില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply